ബുരാരിയിൽ ആൾക്കൂട്ടക്കൊല: മോഷ്​ടാവെന്നാരോപിച്ച്​​ ഒരാളെ മർദിച്ച്​ കൊന്നു

ന്യൂഡൽഹി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യക്ക്​ പിറ​േക ആൾക്കൂട്ട കൊലയും. മോഷ്​ടാവെന്നാരോപിച്ചാണ്​ നാട്ടുകാർ ഒരാളെ മർദിച്ച്​ കൊന്നത്​. വ്യാഴാഴ്​ച ഉച്ചക്ക്​​ പ്രദേശത്ത്​ പൂട്ടിക്കിടന്ന വീട്ടിൽ മോഷ്​ടിക്കാൻ കയറിയ രണ്ടുപേരിൽ ഒരാളെയാണ്​ കൊലപ്പെടുത്തിയത്​​. 

സംഭവത്തെ കുറിച്ച്​ നാട്ടുകാർ പൊലീസിനോട്​ പറഞ്ഞതിങ്ങനെ- ഉച്ചക്ക്​ 1:30ന്​ ബ്രിബാൽ എന്നയാളും അയാളുടെ കൂട്ടാളിയും പ്രദേശത്ത്​ പൂട്ടികിടക്കുകയായിരുന്ന ഒരു വീട്ടിൽ മോഷ്​ടിക്കാൻ കയറി. എന്നാൽ വീട്ടുടമ അപ്രതീക്ഷിതമായി സംഭവസ്ഥലത്തെത്തുകയും മോഷ്​ടാക്കളെ കണ്ടയു​ടനെ അലാറം മുഴക്കി നാട്ടുകാരെ അറിയിക്കുകയും ​െചയ്​ത. 

ശ്രമം പരാജയപ്പെട്ടതോടെ  ഇരുവരും​ മേൽക്കൂരയിലൂടെ ഒാടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവരിൽ ബ്രിബാൽ എന്നയാൾ കോണിപ്പടിയിൽ നിന്നും താഴേക്ക്​ വീണതോടെ തടിച്ചുകൂടിയ ​പ്രദേശവാസികൾ പിടികൂടുകയും കെട്ടിയിട്ട്​ മർദ്ദിച്ചവശനാക്കുകയായിരുന്നു. ഇയാളെ മറ്റ്​ ചിലർ ചേർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന്​ കീഴടങ്ങി. 

ഒരു കുടുംബത്തിലെ 11 പേർ കൂട്ട ആത്മഹത്യ ​ചെയ്​തതി​​​​െൻറ ഞെട്ടൽ മാറുന്നതിന്​ മുമ്പാണ്​ ബുരാരിയി​െല ആൾകൂട്ട കൊല. 

Tags:    
News Summary - Thief allegedly thrashed to death by mob in Delhi’s Burari-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.