ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തിൽ മോഷണം

ഭോപാൽ: ബി.ജെ.പി എം.പിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്​ഥതയിലെ കൊട്ടാരത്തിൽ മോഷണം. മധ്യപ്രദേശിലെ ജയ്​ വിലാസ്​ കൊട്ടാരത്തിലാണ്​ മോഷണം.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാത്രിയാണ്​ ജയ്​ വിലാസ്​ കൊട്ടാരത്തിലെ റാണി മഹലിൽ മോഷണം നടന്നതെന്ന്​ പ്രാദേശിക ​പൊലീസ്​ പറഞ്ഞു. പൊലീസും ഫോറൻസിക്​ വിദഗ്​ധരും സംഭവ സ്​ഥലത്തെത്തി പരിശോധന നടത്തി. പൊലീസ്​ നായ്​ക്കളും കൊട്ടാരത്തിലെത്തി പരിശോധന നടത്തി.

എന്താണ്​ മോഷണം പോയതെന്നോ, എത്ര മോഷ്​ടാക്കളാണ്​ അകത്ത്​​ കയറിയതെന്നോ പൊലീസ്​ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റാണി മഹലിന്‍റെ വെന്‍റിലേറ്ററിലൂടെയാണ്​ മോഷ്​ടാക്കൾ അകത്തുകടന്നതായാണ്​ നിഗമനം.

ഇതിനുമുമ്പ്​ ബാങ്കായാണ്​ ഇവിടം ഉപയോഗിച്ചിരുന്നത്​. ഇവിടത്തെ വസ്​തുക്കൾ നശിപ്പിച്ചിട്ടുണ്ട്​. കൊട്ടാരത്തിലെ ജീവനക്കാരെ പൊലീസ്​ ചോദ്യം ചെയ്​തതായാണ്​ വിവരം.

Tags:    
News Summary - Thieves break into BJP MP Jyotiraditya Scindia's palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.