കോവാക്​സിൻ മൂന്നാംഘട്ട പരീക്ഷണഫലം ജൂൺ 20ന്​ പുറത്ത്​ വരുമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: കോവാക്​സിൻ മൂന്നാംഘട്ട പരീക്ഷണഫലം ജൂൺ 20ന്​ പുറത്ത്​ വരുമെന്ന്​ കേന്ദ്രസർക്കാർ. ഭാരത്​ ബയോടെക്​ നിർമിക്കുന്ന കോവാക്​സിന്​ യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ അനുമതി നിഷേധിച്ചതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാറി​െൻറ പ്രഖ്യാപനം. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ കോവാക്​സിൻ മൂന്നാംഘട്ട പരീക്ഷണഫലം ഉടൻ പുറത്തുവരുമെന്ന്​ അറിയിച്ചത്​.

മൂന്നാംഘട്ട പരീക്ഷണഫലം പുറത്ത്​ വരുന്നതോടെ വാക്​സിൻ അംഗീകാരത്തിനായി ലോകാരോഗ്യസംഘടനയെ ഉൾപ്പടെ സമീപിക്കുമെന്ന്​ ഭാരത്​ ബയോടെക്​ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാ​ജ്യങ്ങളും കോവാക്​സിനെ അംഗീകരിച്ചിട്ടില്ല. വാക്​സിൻ പാസ്​പോർട്ടിൽ ഉൾപ്പെടുത്തണമെങ്കിലും ലോകാരോഗ്യസംഘടനയുടെ അംഗീകാരം വേണം.

നേരത്തെ കോവാക്​സിൻ അനുമതിക്കായി ഭാരത്​ ബയോടെകി​െൻറ യു.എസിലെ പങ്കാളിയായ ഒഷുഗെൻ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതിനായി സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ അപൂർണമാണെന്ന്​ ചൂണ്ടിക്കാട്ടി യു.എസ്​ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - Third phase trial data of Bharat Biotech's Covaxin to be released by June 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.