ന്യൂ ഡൽഹി: കോവിഡ് മൂന്നാംതരംഗം ഉറപ്പെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവന്‍റേതാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം എപ്പോഴാണ് ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാവില്ല. മൂന്നാംതരംഗത്തിനു വേണ്ട മുന്നൊരുക്കങ്ങൾ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും വിജയരാഘവൻ പറഞ്ഞു.
വാക്സിനുകളിൽ ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള അപ്ഗ്രഡേഷൻ ഉണ്ടാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
വളരെ ഗൗരവതരമായ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കോവിഡ് മൂലമുള്ള മരണനിരക്ക് 3,780 ആയി രാജ്യത്ത് ഉയർന്നത് ലോകത്തിലെ തന്നെ റെക്കോഡ് നിരക്കാണെന്ന്ും ലോകാരാഗ്യ സംഘടന വെളിപ്പെടുത്തി.
ആശുപത്രികൾ നിറഞ്ഞുകവിയുന്നതുമൂലം ബെഡിനും ഓക്സിജനും ക്ഷാമം നേരിടുകയാണ്. ശ്മശാനങ്ങളിലും കൈകാര്യം ചെയ്യാൻ കഴിയുന്നതിലധികം മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഇതിനിടെ മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്ക ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.