ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കുകയെന്നത് മാത്രമാണ് രോഗവ്യാപനം കുറക്കാനുള്ള പ്രധാന മാർഗം. ചിലയിടങ്ങളിൽ വാക്സിൻ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടുകയാണെങ്കിൽ മറ്റിടങ്ങളിൽ വിപരീതമാണ് ഫലം. അതിനാൽ, വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ 'ഐഡിയ' സ്വീകരിച്ചിരിക്കുകയാണ് ഒരു തദ്ദേശ സ്ഥാപനം.
വാക്സിനെടുക്കുന്നവർക്ക് സമ്മാനമായി നൽകുന്നതാകട്ടെ തക്കാളിയും. ഛത്തീസ്ഗഡിലെ ബിജാപുർ മുനിസിപ്പൽ കോർപറേഷനാണ് വാക്സിനേഷൻ എടുക്കുന്നവർക്ക് തക്കാളി സമ്മാനമായി നൽകുന്നത്. വാക്സിൻ സ്വീകരിക്കാൻ ആളുകൾ മടി കാണിക്കുന്നതാണ് ഇത്തരമൊരു നടപടിക്ക് കാരണം.
തക്കാളി മൊത്തക്കച്ചവടക്കാരുമായി ധാരണയിലെത്തിയതിന് ശേഷമാണ് ഈ തീരുമാനം. ബിജാപുർ മുനിസിപ്പൽ പ്രദേശത്ത് വാക്സിനെടുത്തവർക്ക് പാരിതോഷികമായി തക്കാളി നൽകിയതിന്‍റെ ചിത്രങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് മുനിസിപ്പൽ അധികൃതർക്ക് തക്കാളി നൽകിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി അധികൃതരിലൊരാളായ പുരുേഷാത്തം സല്ലൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.