'ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിട്ടതാണ് നിങ്ങൾ പഠിപ്പിച്ച പാഠം'; അമിത് ഷാക്ക് മറുപടിയുമായി ഉവൈസി

ന്യൂഡൽഹി: 2002ൽ ഗുജറാത്ത് കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. കുറ്റവാളിക‍ളെ വെറുതെ വിടുന്നതിനെ കുറിച്ചാണ് ബി.ജെ.പി പാഠം പഠിപ്പിച്ചെതെന്ന് ഉവൈസി പറഞ്ഞു. ഗുജറാത്തിലെ ജുഹാപുരയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ വെറുതെ വിട്ടതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠമെന്ന് ഉവൈസി പറഞ്ഞു. "ബിൽക്കീസിന്റെ മൂന്ന് വയസ്സുള്ള മകളുടെ കൊലപാതകികളെ നിങ്ങൾ മോചിപ്പിക്കും, അഹ്‌സൻ ജാഫ്രിയെ കൊന്ന് കളയും. ഇവയാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്. ഇവയിൽ ഏത് പാഠമാണ് ഞങ്ങൾ ഓർക്കേണ്ടെതെന്ന് അമിത് ഷാ പറഞ്ഞ് തരണമെന്ന് ഉവൈസി കൂട്ടിച്ചേർത്തു.

അധികാരത്തിന്റെ ലഹരിയിൽ ആഭ്യന്തരമന്ത്രി പറയുകയാണ് ഞങ്ങൾ പാഠം പഠിപ്പിച്ചെന്ന്. നിങ്ങൾ എന്ത് പാഠമാണ് പഠിപ്പിച്ചത്? നിങ്ങൾ രാജ്യം മുഴുവൻ കുപ്രസിദ്ധനായി. ഡൽഹിയിൽ വർഗീയ കലാപമുണ്ടായപ്പോൾ എന്ത് പാഠമാണ് നിങ്ങൾ പഠിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.

22 വർഷമായി സംസ്ഥാനത്ത് സമാധാനം നിലനിർത്തിയതിലൂടെ ഗുജറാത്തിലെ വർഗീയ കലാപത്തിന് ഉത്തരവാദികളായവരെ ഒരു പാഠം പഠിപ്പിച്ചെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

Tags:    
News Summary - "This Is The Lesson": A Owaisi Lashes Out At Amit Shah For Gujarat 2002 Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.