ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭകരെ പൊലീസ് വെടിവെച്ച് കൊന്ന കേസ് ക്രൈം ബ്രാഞ്ച്-ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന് (സി.ബി-സി.ഐ.ഡി) കൈമാറി. തമിഴ്നാട് ഡി.ജി.പി ടി.കെ രാജേന്ദ്രനാണ് സി.ബി-സി.ഐ.ഡിക്ക് കേസ് കൈമാറി ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാദത്തിനും വലിയ പ്രക്ഷോഭത്തിനും കാരണമായ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്‍റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൂടാതെ രണ്ടാം പ്ലാൻറിന്‍റെ നിർമാണ പ്രവർത്തനം തുടങ്ങാൻ സ്ഥലം അനുവദിച്ച നടപടി സർക്കാർ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.
കോപ്പർ പ്ലാൻറ് പ്രദേശത്തെ മലിനീകരിക്കുന്നുവെന്നും ശുദ്ധമായ കുടിെവള്ളം ലഭ്യമല്ലെന്നും ആരോപിച്ച് കഴിഞ്ഞ 100 ദിവസമായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് കാലാവധി കഴിയുന്ന പ്ലാൻറിന്‍റെ ലൈസൻസ് പുതുക്കി നൽകാനും പുതിയ പ്ലാന്‍റ് തുടങ്ങാനും സർക്കാർ അനുമതി നൽകിയത്. ഇത് പ്രക്ഷോഭം ശക്തിപ്പെടുന്നതിലേക്ക് വഴിവെച്ചു.
ഇതേതുടർന്ന് ഗ്രാമവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടത്തിയ വെടിവെപ്പിൽ മരണം 13 കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.