സൂറത്ത്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിെൻറ ഫല ക്ഷമതയിൽ സംശയം പ്രകടിപ്പിക്കുന്നവർ മനോവൈകല്യമുള്ളവരാണെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെയും രാജ്യത്തിെൻറ ശക്തിയിലും വിശ്വാസമില്ലാത്ത മന്ദബുദ്ധികളാണ് ഇത്തരം അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഹൈദരാബാദ് കേന്ദ്രമായ ബയോടെക്കും ഐ.സി.എം.ആറും ചേർന്ന് വികസിപ്പിച്ച കോവാക്സിെൻറ ഫലക്ഷമതയിൽ ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
ഓക്സ്ഫഡ് വാക്സിന് പുറമെ, കോവാക്സിനും കഴിഞ്ഞ ദിവസം ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. എന്നാൽ, തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നും അതിനു മുമ്പ് ജനങ്ങളിൽ പരീക്ഷിക്കരുതെന്നും ശശി തരൂർ അടക്കം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.