ന്യൂഡൽഹി: പൂജ്യം ഡിഗ്രി താപനിലയിൽ താഴെ അളവിൽ സൂക്ഷിച്ചതിനെ തുടർന്ന് അസമില്‍ 1,000 കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഉപയോഗശൂന്യമായി. സംസ്ഥാന സർക്കാറിന് കീഴിലുള്ള സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. വാക്സിൻ സൂക്ഷിക്കേണ്ട ശീതീകരണ സംവിധാനത്തിൽ രണ്ടുമുതല്‍ എട്ടു ഡിഗ്രി വരെ താപനിലയാണ് വേണ്ടത്.
എന്നാല്‍, സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലെ ശീതീകരണ സംവിധാനത്തിൽ നെഗറ്റിവ് ആറ് ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ എത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഡോസുകള്‍ ഭാഗികമായി തണുത്ത് ഉറഞ്ഞുപോയതാണ് ഉപയോഗശൂന്യമാകാന്‍ കാരണം. ജനുവരി 16നു നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അസം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ പരിശീലനത്തിെൻറ അഭാവമാണ് ഇതിനു കാരണമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഉന്നത സംഘം സിൽച്ചർ മെഡിക്കൽ കോളജ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.