കോവിഡ്​ കാലത്ത്​ ഗുജറാത്തിൽ ഗോമൂത്ര ഉപഭോഗത്തിൽ വൻ വർധന

അഹമ്മദാബാദ്​: കോവിഡ്​ ഭീതിയിൽ ലോകമാകെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകു​േമ്പാൾ ഗുജറാത്തും വെറുതെ ഇരിക്കു ന്നില്ല. ‘സർവരോഗ സംഹാരിയായ’ ഗോമൂത്രവും ഉ​േപാൽപന്നങ്ങളുമാണ്​ അവിടെ പ്രതിരോധ നിരയിലെ താരങ്ങൾ. ഗുജറാത്തിൽ ഗ ോമൂത്രത്തി​​െൻറ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ്​ രാഷ്​ട്രീയ കാമധേനു ആയോഗ്​ അധ്യക്ഷനും മുൻ കേന്ദ്രമന് ത്രിയുമായ ബി​.ജെ.പിയിൽ നിന്നുള്ള വല്ലഭ്​​ കതിരിയ പറയുന്നത്​.

വൈറസിനെ പ്രതിരോധിക്കാനുള്ള ഗോമൂത്രത്തി​​ െൻറ ശേഷി സംബന്ധിച്ച്​ വലിയ പ്രചാരണങ്ങളാണ്​ ഹിന്ദി ബെൽറ്റിൽ പൊതുവെ നടക്കുന്നത്​. കോവിഡ്​ പശ്ചാത്തലത്തിൽ പ് രമുഖരെയടക്കം പ​​െങ്കടുപ്പിച്ച്​ ഗോമൂത്ര സൽകാരം ത​ന്നെ ഡൽഹിയിൽ നടന്നിരുന്നു. എന്നാൽ, മറ്റുള്ളവരെയെല്ലാം ഏറെ പിന്നിലാക്കി വൻ കുതിപ്പാണ്​ ഗുജറാത്ത്​ ഗോമൂത്ര ഉപഭോഗത്തിലുണ്ടാക്കിയത്​.

ഗുജറാത്തിൽ ഗോമൂത്രം ഒരു പാനദ്രാവകം മാത്രമല്ല. നിരവധി മൂല്യവർധിത ഉൽപന്നങ്ങളായി മാറിയ മഹത്തായ ഒരു വ്യവസായ വിഭവം കൂടിയാണ്​. കോവിഡ്​ കാലത്ത്​ ഗുജറാത്തിൽ ഗോമൂത്രത്തിന്​ ‘സാനി​ൈറ്റസർ’ എന്ന പേരും ഉണ്ട്​.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിരവധിയാളുകൾ ഗോമൂത്രം അതേരൂപത്തിൽ കുടിക്കുന്നവരാണെങ്കിലും സംസ്​കരിച്ച ഗോമൂത്രത്തിന് ഇപ്പോൾ ആവശ്യക്കാർ ഏറിയിരിക്കുകയാണെന്ന്​ വല്ലഭ്​ പറയുന്നു. ആൻറിഒാക്​സിഡൻസിനാൽ സമ്പന്നമായ​ ഗോമൂത്രം ദഹനം വർധി​പ്പിക്കാനും ഉപകരിക്കുമെന്ന്​ അദ്ദേഹം പറയുന്നു.

മാസം 80 മുതൽ 100 വരെ ബോട്ടിൽ ഗോമൂത്രം സംസ്​കരിച്ച്​ വിറ്റിരുന്ന അഹമ്മദാബാദിലെ രാജു പ​േട്ടൽ പറയുന്നത്​ ഇപ്പോൾ 425 ബോട്ടിലിന്​ വരെ ആവശ്യക്കാരുണ്ടെന്നാണ്​. ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ, ഇതിലധികം വിതരണം ചെയ്യാൻ തനിക്ക്​ കഴിയുന്നില്ലെന്നും അദ്ദേഹം വിഷമിക്കുന്നു. തുളസിയും ഇഞ്ചിയുമെല്ലാം ചേർത്ത്​ ചുമയും ജലദോഷവുമെല്ലാം കടൽ കടത്താൻ പാകത്തിലുള്ള ഒരിനമാണ്​ താൻ വിതരണം ​െചയ്യുന്നതെന്നും രാജു പറയുന്നു.

വൈറസ് അടക്കമുള്ള മുഴുവൻ രോഗാണുക്കളെയും അകറ്റാൻ ശേഷിയുള്ളതാണ്​ ഗോമൂത്ര സ്​പ്രേ എന്നാണ്​ മുൻ അധ്യാപകനും ഗോരക്ഷാ പ്രവർത്തകനുമായ ലഭ്​ഷങ്കർ രാജ്​ഗോർ പറയുന്നത്. ഗോമൂത്രത്തിൽ നിന്നും ബോഡി സ്​പ്രേ കണ്ടെത്തിയത്​ ഇൗ മുൻ അധ്യാപകനാണ്​. 2007ൽ ആയിരുന്നു ആ കണ്ടെത്തൽ. കോവിഡ്​ പശ്ചാത്തലത്തിൽ ഗോമൂത്ര സ്​പ്രേക്കും ആവശ്യക്കേർ ഏറെ കൂടിയിട്ടു​ണ്ടത്രെ. രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ പുതിയ ഗോമൂത്ര സാനിറ്റൈസറും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്​.


ഗുജറാത്തിൽ നിന്നുള്ള മുൻ എഞ്ചിനീയർ കന്തിലാൽ പ​േട്ടൽ എകണോമിക്​ ടൈംസുമായി പങ്കുവെച്ച ഒരനുഭവം ഇങ്ങനെയാണ്​: ‘എ​​െൻറ ഭാര്യക്ക്​ കാൻസറായിരുന്നു. ദിവസവും രാവിലെ ഗോമൂത്രം കുടിക്കുന്നതിലൂടെ വലിയ ആശ്വാസം ആണ്​ അവൾക്ക്​ ലഭിച്ചിരുന്നത്​. വൈറസുകളെ അകറ്റാനുള്ള ശേഷി ഗോമൂത്രത്തിന്​ ഉണ്ടെന്നതിൽ ഒരു സംശയവുമില്ല.’

സംസ്​ഥാനത്ത്​ 4000 ഒാളം ഗോശാലകൾ ഉണ്ടെങ്കിലും 500 എണ്ണം മാത്രമാണ്​ ഗോമൂത്രം ശേഖരിക്കുന്നതെന്ന്​ വല്ലഭ്​ കതിരിയ പറയുന്നു. ഗോമൂത്രത്തി​​െൻറ ആവശ്യകത ഇങ്ങനെ വർധിച്ചാൽ ഗോശാലകൾക്ക്​ നിലനിൽക്കാൻ അത്​ മാത്രം മതിയെന്നും രാഷട്രീയ കാമധേനു ആയോഗ്​ അധ്യക്ഷൻ ആശ്വാസം കൊള്ളുന്നു.

Tags:    
News Summary - Thousands of litres of cow urine consumed in Gujarat daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.