ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭീഷണി ഒഴിവായെന്ന് പറയാറായിട്ടില്ലെന്നും ശക്തമായ സൈനിക സന്നാഹം തുടരുമെന്നും കരസേന മേധാവി. കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യവുമായുള്ള ഇന്ത്യൻ ഇടപെടൽ ശക്തമായി തുടരുന്നതോടൊപ്പം സന്ധി സംഭാഷണം തുടരുമെന്നും കരസേനാ മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു.
സൈനിക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭീഷണി ഒരു തരത്തിലും കുറഞ്ഞിട്ടില്ല. ചൈന മുന്നോട്ടുവെക്കുന്ന ഏത് സൈനിക പ്രത്യാഘാതങ്ങളെയും നേരിടാൻ സൈന്യം സജ്ജരാണ്.
ചൈനയുമായുള്ള 14ാം റൗണ്ട് സൈനിക ചർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, പട്രോളിങ് പോയന്റ് 15ൽ (ഹോട്ട് സ്പ്രിങ്സ്) പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വടക്കൻ അതിർത്തികളിലെ അടിസ്ഥാന സൗകര്യ വികസന വിഷയം സമഗ്രമായ രീതിയിൽതന്നെ ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.