ഗുവാഹത്തി: അസ്സമിലെ ലക്കിംപൂരിൽ ഇന്ധന വില വർധനവിെനതിെര കോൺഗ്രസിെൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ. ജൂൺ ആറിനാണ് കോൺഗ്രസിെൻറ പ്രതിഷേധം അരങ്ങേറിയത്. ഇന്ധന വില വർധിക്കുന്നു, ബി.ജെ.പി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടെ കഠിനമായ ചൂടിൽ കവുങ്ങിൻ േപാളയിൽ ഇരുത്തി നാലര വയസുകാരിയെ റോഡിലൂടെ പ്രതിഷേധക്കാർക്കൊപ്പം വലിച്ചുകൊണ്ടുപോയി എന്ന കുറ്റത്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവ്, പ്രദേശിക കോൺഗ്രസ് അംഗമായ ജിതുമണി ദാസ്, പ്രാദേശിക മാധ്യമ പ്രവർത്തകൻ കുമുദ് ബറുവ എന്നിവെരയാണ് അറസ്റ്റ് ചെയ്തത്.
കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് കേെസടുത്തത്. അസം ബാലാവകാശ കമീഷെൻറ നിർദേശപ്രകാരമാണ് പൊലീസ് നടപടി. സംഭവം നടന്നതിന് പിന്നാലെ തന്നെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയുടെ മാതാവിനെയും, പോളയിലിരുത്തി വലിച്ച ആൺകുട്ടിയെയും, കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമപ്രവർത്തകനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.