കോയമ്പത്തൂർ: നഗരത്തിലെ സ്വകാര്യ സ്വർണാഭരണ നിർമാണ യൂനിറ്റിലെ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് രണ്ട് തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തൊഴിലാളികളായ കോയമ്പത്തൂർ രത്നപുരി കന്തസാമി കൗണ്ടർവീഥി മൊട്ടയെൻറ മകൻ ഏഴുമലൈ (23), വേടപട്ടി നമ്പിയഴകൻപാളയം രാമസാമിയുടെ മകൻ ഗൗരിശങ്കർ (21), യൂനിറ്റിലെ സൂപ്പർൈവസർ കോയമ്പത്തൂർ തുടിയല്ലൂർ ജി.എൻ മിൽ ജെ.എം.ഇ ഗാർഡൻ പെരുമാളിെൻറ മകൻ സൂര്യകുമാർ (24) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ ആർ.എസ്.പുരം സി.വി. രാമൻവീഥിയിലെ രവിശങ്കർ എന്നയാൾ ഇതേഭാഗത്ത് ഫാ. റാൻഡി വീഥിയിലെ സ്വകാര്യ കോംപ്ലക്സിൽ നടത്തുന്ന സ്വകാര്യ സ്വർണാഭരണ നിർമാണ യൂനിറ്റിലാണ് ദുരന്തമുണ്ടായത്. മാലിന്യം പുറത്തേക്ക് കൈമാറുന്നതിനിടെ ഗൗരിശങ്കറും ഏഴുമൈലയും ടാങ്കിനകത്ത് മയങ്ങി വീഴുകയായിരുന്നു. ഇരുവരെയും രക്ഷിക്കാനായി ഇറങ്ങിയ സൂര്യകുമാറും മയങ്ങിവീണു.
പിന്നീട് ഫയർഫോഴ്സും പൊലീസും മൂവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ ഏഴുമലൈയും ഗൗരിശങ്കറും മരിച്ചു. രാവിലെ ഏേഴാടെ ആശുപത്രിയിലാണ് സൂര്യകുമാർ മരിച്ചത്. സ്വർണാഭരണ നിർമാണ യൂനിറ്റുടമ രവിശങ്കർ ഒളിവിലാണ്. ഇയാളുടെ പേരിൽ ആർ.എസ്.പുരം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആദി തമിഴർ കക്ഷി ഉൾപ്പെടെയുള്ള വിവിധ പിന്നാക്ക സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ടാങ്ക് ശുചീകരണത്തിന് നിയോഗിച്ച യൂനിറ്റുടമയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രതിനിധികൾ ജില്ല കലക്ടർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.