കൊൽക്കത്ത: ബംഗാളിൽ ബുധനാഴ്ച രാത്രിയുണ്ടായ ബോംബ് ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്നുപേർക്ക് പരിക്ക്. േനാർത്ത് 24 പർഗാനാസ് ജില്ലയിലെ ജഗത്ലാൽ 17ാം നമ്പർ ഗാലിയിലാണ് സംഭവം. ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വീടിന് സമീപമാണ് ആക്രമണം.
നഗരത്തിലെ 15ഓളം ഇടങ്ങളിൽ ബോംബാക്രമണം നടത്തിയതായും അക്രമികൾ സി.സി.ടി.വികൾ തകർത്തതായും പ്രദേശവാസികൾ പറഞ്ഞു. അജ്ഞാതരായ ചിലർ കൂട്ടം ചേർന്ന് നഗരത്തിലേക്കെത്തിയ ശേഷം ബോംബെറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ആരാണ് ബോംബെറിഞ്ഞതെന്നോ, ആക്രമണത്തിന്‍റെ ലക്ഷ്യമെന്തണെേന്നാ വ്യക്തമായിട്ടില്ല.ആക്രമണം നടന്നയുടൻ ജഗത്ലാൽ പൊലീസ് സ്ഥലെത്തത്തി. എന്നാൽ പൊലീസിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ തടിച്ചുകൂടി. പൊലീസ് നോക്കിനിൽക്കെ ഒരു ബോംബെറിഞ്ഞതായും പ്രദേശവാസികൾ ആരോപിച്ചു.
പൊലീസിന് പിന്നാലെ അർജുൻ സിങ് എം.പിയും സ്ഥലത്തെത്തി. കുറ്റക്കാരെ കണ്ടത്തണമെന്നും സ്ഥലത്തുനിന്ന് പൊലീസ് പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 10-12 ദിവസമായി പൊലിസിനെ വിളിക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ െപാലീസ് ഒന്നും ചെയ്തില്ലെന്നും അർജുൻ സിങ് ആരോപിച്ചു
ബോംബ് ആക്രമണം വീണ്ടുമുണ്ടായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ വിവരം അറിയിക്കും. ഭരണപക്ഷത്തിന്‍റെ നിർദേശപ്രകാരം പൊലീസ് യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും അർജുൻ സിങ് കൂട്ടിച്ചേർത്തു
കഴിഞ്ഞദിവസം ബോംബ് നിർമാണത്തിനിടെ ബംഗാളിലെ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് െപാലീസ് നടത്തിയ തിരച്ചിലിൽ ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.