ദേശീയഗാനത്തിന്​ എഴുന്നേറ്റില്ല; കശ്​മീരി വിദ്യാർഥികൾ അറസ്​റ്റിൽ 

ഹൈദരാബാദ്: തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കാത്തതി​​​െൻറ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരില്‍ നിന്നുളള  എഞ്ചിനിയറിങ്​ വിദ്യാർഥികളായ ജമീല്‍, ഒമര്‍ ഫൈസ്, മുദസില്‍ ഷബീര്‍ എന്നിവരെയാണ്​ അറസ്റ്റ് ചെയ്തത്. തെലങ്കാന ചെവല്ലയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇവർ. 

ശനിയാഴ്​ചയാണ്​ സംഭവം. രാജേന്ദ്രനഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള സിനിമാ തിയേറ്റിൽ ഹിന്ദി സിനിമ കാണാനെത്തിയതായിരുന്നു ഇവർ. ദേശീയഗാനത്തിന്​ എഴുന്നേൽക്കാത്തത്​ സിനിമ കാണാന്‍ എത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകുകയുമായിരുന്നു. 
 ദേശീയ ഗാനത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. തീയേറ്റര്‍ മാനേജ്‌മ​​െൻറും ഇവര്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

Tags:    
News Summary - Three J&K Students Booked For Not Standing During The National Anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.