പൂനെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; ഏഴ് പേർക്ക് പരിക്കേറ്റു

മുംബൈ: പൂനെയിലെ പൂപിംപ്രി ചിഞ്ച്‌വാദിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തെഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിംപ്രി ചിഞ്ച്‌വാദിലെ ഭോസാരി പ്രദേശത്തെ സദ്ഗുരുനഗറിൽ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തൊഴിലാളികൾ കുളിക്കുന്നതിനിടെ താത്കാലികമായി നിർമിച്ച വാട്ടർ ടാങ്ക് തകർന്നു വീഴുകയായിരുന്നു.

ടാങ്കിൻ്റെ അവശിഷ്ടങ്ങൾ ദേഹത്തേക്ക് വീണും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്. നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ കോർപറേഷൻ അധികൃതരും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ച് ടാങ്ക് നിർമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags:    
News Summary - Three laborers killed in water tank collapse in Pune; Seven people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.