ബംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ രണ്ടാംവർഷ പി.യു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്ന് തടഞ്ഞു.
ശിരോവസ്ത്രം നീക്കാതെ റെക്കോഡ് പുസ്തകം സ്വീകരിക്കില്ലെന്നും പരീക്ഷയിൽ പങ്കെടുപ്പിക്കില്ലെന്നും അധ്യാപിക അറിയിക്കുകയായിരുന്നു. ശിരോവസ്ത്രം ധരിച്ച് ക്ലാസുകളിൽ പ്രവേശിപ്പിക്കാൻ അനുമതി തേടി കർണാടക ഹൈകോടതിയിൽ ഹരജി നൽകിയ ആറു വിദ്യാർഥിനികളിൽ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന മൂന്നു പേരെയാണ് പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്ന് തടഞ്ഞത്.
വിഷയത്തിൽ കർണാടക ഹൈകോടതിയിൽ അന്തിമവിധി വരാനിരിക്കെയാണ് പരീക്ഷ വിലക്ക്. ശിരോവസ്ത്രം അഴിച്ചുമാറ്റിയാലേ റെക്കോഡ് പുസ്തകം സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.