ശ്രീനഗര്‍: ജമ്മു-കശ്മീരിൽ കനത്ത ഹിമപാതത്തെതുടര്‍ന്ന് അഞ്ച് സൈനികരെ കാണാതായി. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കശ്മീർതാഴ്വര പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കുപ്വാര ജില്ലയിൽ നൗഗാം മേഖലയിൽ രണ്ട് സൈനികരാണ് മഞ്ഞുവീഴ്ചയിൽ പെട്ടത്. ബന്ദിപോറ ജില്ലയിലെ ഗുരസ് കൻസാൻവാൽ സബ് സെക്ടറിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന മൂന്ന് സൈനികരും മഞ്ഞിനടിയിലായതായി ൈസനികവക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
കഴിഞ്ഞദിവസം ഗുരസ് മേഖലയിലെ തുലൈയിൽ നിന്ന് കാണാതായ ആർമി േപാർട്ടറെ ഇതുവരെ കണ്ടെത്താനായില്ല. കനത്ത മഞ്ഞുവീഴ്ചമൂലം റോഡുകളിൽ ഗതാഗതം അസാധ്യമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സവുമാവുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച മഞ്ഞുവീഴ്ച ചൊവ്വാഴ്ച വൈകിയും തുടരുകയാണ്. മഞ്ഞുവീഴ്ചയും മഴയും കാരണം ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകളെല്ലാം റദ്ദാക്കി. ജമ്മു-കശ്മീരിലെ ഇപ്പോഴത്തെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു. കശ്മീരിനെ രാജ്യത്തെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 300 കി. മീ.ഹൈവേ മഞ്ഞുവീഴ്ചയെതുടർന്ന് അടച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.