പുൽവാമ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ശനിയാഴ്ച പുലർച്ചെ പുൽവാമ സദൂര ഏരിയായിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സേന വധിച്ചു. മരിച്ച തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.
തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ കിലോറ ഏരിയയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ തിരിച്ചിലിനിടെ സുരക്ഷസേന വധിച്ചിരുന്നു.
ശനിയാഴ്ച ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡറും പാകിസ്താൻകാരനുമായ ഛോട്ടാ സുൽത്താൻ എന്ന അനീസിനെ സൈന്യം വധിച്ചിരുന്നു. ക്രീരിയിലെ സലൂസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.