അപകടത്തെ തുടർന്ന് പട്‌ന മെട്രോ നിർമാണ സ്ഥലത്ത് ആളുകൾ കൂടിയപ്പോൾ

പട്‌ന മെട്രോ നിർമാണ സ്ഥലത്ത് രാത്രി ഷിഫ്റ്റിനിടെ അപകടം: മൂന്ന് തൊഴിലാളികൾ മരിച്ചു; എട്ടു പേർക്ക് പരിക്ക്

പട്ന: പട്നയിലെ അശോക് രാജ്പഥിൽ എൻ.ഐ.ടി എക്‌സിറ്റിന് സമീപം പട്‌ന മെട്രോ നിർമാണ സ്ഥലത്ത് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തിൽ ലോക്കോമോട്ടീവ് ഓപ്പറേറ്റർ ഉൾപ്പെടെ മൂന്നു തൊഴിലാളികൾ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഒഡിഷ സ്വദേശികളായ മനോജ്, വിജയ്, ശ്യാം ബാബു എന്നിവരാണ് മരിച്ചത്. എന്നാൽ, അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചതായാണ് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് സ്ഥിരീകരിച്ചത്. പരിക്കേറ്റ എട്ടു തൊഴിലാളികൾ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പട്ന എസ്.എസ്.പി രാജീവ് മിശ്ര പറഞ്ഞു.

ലോഡുചെയ്ത ലോക്കോമോട്ടീവ് പിക്കപ്പി​ന്‍റെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് അത് നിയന്ത്രണം വിടുകയും ഒന്നിലധികം തൊഴിലാളികളുടെ മുകളിലൂടെ പാഞ്ഞുകേറുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. രാത്രി ഷിഫ്റ്റിനിടെ അപകടം നടക്കുമ്പോൾ 25ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. രാത്രി ഷിഫ്റ്റുകളിൽ സൂപ്പർവൈസർമാരുടെ അഭാവത്തെക്കുറിച്ച് നിരവധി തൊഴിലാളികൾ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അപകടത്തെത്തുടർന്ന് നിർമാണ സ്ഥലത്ത് മെച്ചപ്പെട്ട സുരക്ഷാ നടപടികളുടെ അപര്യാപ്തതയിൽ തൊഴിലാളികൾ നിരാശയും രോഷവും പ്രകടിപ്പിച്ചു. പട്‌ന മെട്രോ നിർമാണ സ്ഥലത്ത് ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ അപകടണിതെന്നാണ് പറയുന്നത്.

Tags:    
News Summary - Three workers killed, eight injured in Patna metro site accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.