മുങ്കർ (ബിഹാർ): ദേശത്തിെൻറ പ്രാർഥന ൈദവം കേട്ടു. ആശങ്കയുടെ മുൾമുനയിൽ 30 മണിക്കൂർ കഠിന പ്രയത്നത്തിനൊടുവിൽ കുഴൽകിണറിൽനിന്ന് പുറത്തെടുക്കുേമ്പാൾ അവളുടെ കരച്ചിലിെൻറ ശബ്ദം കേട്ടവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. 165 അടി താഴ്ചയുള്ള കുഴൽകിണറിെൻറ 45 അടിയിൽ തങ്ങിനിന്ന മൂന്നുവയസ്സുകാരി സാനോക്ക് കഴുത്തിലും തലയിലും കണ്ട നീർക്കെെട്ടാഴിച്ചാൽ കാര്യമായ പരിക്കൊന്നുമുണ്ടായിരുന്നില്ല. അവൾ ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
സാനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും പുറത്തെ നീർക്കെട്ട് ആന്തരിക പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജില്ല സിവിൽ സർജൻ യോഗേന്ദ്രപ്രസാദ് ഭഗത് പറഞ്ഞു. സി.ടി സ്കാൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മികച്ച ചികിത്സക്കായി പട്നയിലേക്ക് കൊണ്ടുപോകും. ദിവസം മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പൊന്നോമനയെ തിരിച്ചുകിട്ടിയതിൽ സാനോയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രദേശവാസികളോടും ജില്ല ഭരണകൂടത്തോടും നന്ദി പറഞ്ഞു. അമ്മയുടെ അച്ഛനമ്മമാരുടെ നാട്ടിൽ വിരുന്നെത്തിയപ്പോഴാണ് കളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം നാലിന് സാനോ കുഴൽകിണറിൽ വീണത്.
ബുധനാഴ്ച രാത്രി 9.45നാണ് രക്ഷാപ്രവർത്തകർ ബാലികയെ പുറത്തെടുത്തത്. അതിനിടെ, കുഴൽകിണറിെൻറ മൂടി തുറന്നുവെച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശിൽകുമാർ മോദി പറഞ്ഞു. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച അദ്ദേഹം ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.