ഗ​ദ​കി​ൽ ഷോ​ക്കേ​റ്റു മ​രി​ച്ച യു​വാ​ക്ക​ൾ


ന​ട​ൻ യ​ഷി​​​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ക​ട്ടൗ​ട്ട് ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ മൂ​ന്നു യു​വാ​ക്ക​ൾ ഷോ​ക്കേ​റ്റു മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ന്ന​ട ന​ട​ൻ യ​ഷി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ കു​റ്റ​ൻ ക​ട്ടൗ​ട്ട് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മൂ​ന്നു യു​വാ​ക്ക​ൾ ഷോ​ക്കേ​റ്റു മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​നു​മ​ന​ന്ത മ​ഞ്ജു​ര​പ്പ ഹ​രി​ജ​ന (21), മു​ര​ളി നീ​ല​പ്പ ന​ട​വി​ന​മ​ണി (20), ന​വീ​ൻ നീ​ല​പ്പ ഗ​ജി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ ആ​ദ്യം ല​ക്ഷ്മേ​ശ്വ​ർ ടൗ​ണി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഗ​ദ​ക് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഗ​ദ​കി​ലെ ല​ക്ഷ്മേ​ശ്വ​ർ താ​ലൂ​ക്കി​ൽ സൊ​റ​നാ​ഗി വി​ല്ലേ​ജി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച യ​ഷി​ന്‍റെ ജ​ന്മ​ദി​ന​മാ​യ​തി​നാ​ൽ ആ​ശം​സ അ​ർ​പ്പി​ച്ചാ​ണ് ആ​രാ​ധ​ക​രാ​യ പ​ത്തോ​ളം യു​വാ​ക്ക​ൾ 25 അ​ടി​യു​ള്ള ക​ട്ടൗ​ട്ട് ഒ​രു​ക്കി​യ​ത്. ക​ട്ടൗ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യൂ​തി ലൈ​നി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം.

മ​രി​ച്ച യു​വാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ന​ട​ൻ യ​ഷ് തി​ങ്ക​ളാ​ഴ്ച ഗ​ദ​കി​ലെ​ത്തി. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ന്ന ത​ര​ത്തി​ൽ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ലും ഏ​ർ​പ്പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ധ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ട്ടൗ​ട്ടി​ലെ മെ​റ്റ​ൽ ഫ്രെ​യിം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ഗ​ദ​ക് എ​സ്.​പി ബി.​എ​സ്. നെ​മ​ഗൗ​ഡ പ​റ​ഞ്ഞു. ല​ക്ഷ്മേ​ശ്വ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Three youths raise cutouts on actor Yash's birthday died of shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.