നടൻ യഷിന്റെ ജന്മദിനത്തിൽ കട്ടൗട്ട് ഉയർത്തുന്നതിനിടെ മൂന്നു യുവാക്കൾ ഷോക്കേറ്റു മരിച്ചു
text_fieldsഗദകിൽ ഷോക്കേറ്റു മരിച്ച യുവാക്കൾ
ബംഗളൂരു: കന്നട നടൻ യഷിന്റെ ജന്മദിനത്തിൽ കുറ്റൻ കട്ടൗട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കൾ ഷോക്കേറ്റു മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഹനുമനന്ത മഞ്ജുരപ്പ ഹരിജന (21), മുരളി നീലപ്പ നടവിനമണി (20), നവീൻ നീലപ്പ ഗജി (19) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആദ്യം ലക്ഷ്മേശ്വർ ടൗണിലെ ആശുപത്രിയിലും പിന്നീട് ഗദക് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗദകിലെ ലക്ഷ്മേശ്വർ താലൂക്കിൽ സൊറനാഗി വില്ലേജിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തിങ്കളാഴ്ച യഷിന്റെ ജന്മദിനമായതിനാൽ ആശംസ അർപ്പിച്ചാണ് ആരാധകരായ പത്തോളം യുവാക്കൾ 25 അടിയുള്ള കട്ടൗട്ട് ഒരുക്കിയത്. കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ തട്ടിയതാണ് അപകട കാരണം.
മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നടൻ യഷ് തിങ്കളാഴ്ച ഗദകിലെത്തി. ജീവൻ അപകടത്തിലാവുന്ന തരത്തിൽ ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു. കട്ടൗട്ടിലെ മെറ്റൽ ഫ്രെയിം വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഗദക് എസ്.പി ബി.എസ്. നെമഗൗഡ പറഞ്ഞു. ലക്ഷ്മേശ്വർ പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.