ഗയ (ബിഹാർ): ടിബറ്റുകാർ സത്യത്തിൻെറ ശക്തി വെച്ചുപുലർത്തുേമ്പാൾ ചൈനക്കാർ തോക്കുകളുടെ ശക്തിയാണ് കാണിക്കുന്നതെന്ന് ടിബറ്റുകാരുടെ ആത്മീയാചാര്യൻ ദലൈലാമ.
ചൈനീസ് സർക്കാറിന് നൽകിയ ക്രിസ്തുമസ് സന്ദേശത്തിലാണ് ദലൈലാമ ഈ പരാമർശം നടത്തിയത്. ‘ഏറ്റവും കുടുതൽ ബുദ്ധമതക്കാർ ഉള്ളത് ചൈനയിലാണ്. തങ്ങളുടെ മതമാണ് ഏറ്റവും ശാസ്ത്രീയമെന്ന് അവർ കരുതുന്നു. എന്നാൽ, ഞങ്ങൾക്ക് സത്യത്തിൻെറ ശക്തിയാണുള്ളത്. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാറിന് തോക്കുകളുടെ ശക്തിയും. കാലം കഴിയുേമ്പാൾ സത്യത്തിൻെറ ശക്തിയായിരിക്കും തോക്കുകളുടെ ശക്തിയെക്കാൾ ദൃഢമാകുക’ -അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് മതത്തിൻെറ പേരിൽ ഒരാൾ മറ്റൊരാളെ കൊല്ലുകയാണ്. പക്ഷേ, ഒന്നോർക്കണം. എല്ലാ മതവും സ്നേഹത്തിൻെറ ഒരേ സന്ദേശമാണ് നൽകുന്നത്. മതമൈത്രി നിലനിർത്താൻ നമ്മളെല്ലാം കൈകോർക്കണം. തങ്ങൾക്ക് ചുറ്റുമുള്ള ഭൗതിക വസ്തുക്കളുടെ വില എന്തെന്ന് മനസിലാക്കി വേണം ജീവിക്കാൻ. ഭൗതിക വസ്തുക്കൾ ക്ഷണികങ്ങളാണ്. ഉദാഹരണത്തിന്, ഒരാൾ കോടീശ്വരനാണെന്ന് കരുതുക. അദ്ദേഹം മാനസികമായി സന്തോഷവാനല്ലെങ്കിൽ എന്ത് പ്രോയജനമാണുള്ളത്- അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.