ന്യൂ ഡൽഹി: ഞായറാഴ്ച നടക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംപ്രേഷണം ചെയ്യില്ലെന്ന് ടൈംസ് നൗ ചാനൽ. കോവിഡ് വാർത്തകൾക്ക് കൂടുതൽ ഇടം നൽകാനാണ് തീരുമാനമെന്ന് ചാനൽ അധികൃതർ അറിയിച്ചു. രാജ്യെത്ത ജനം അഭൂതപൂർവമായ പ്രതിസന്ധി അനുഭവിക്കുന്ന കാലത്ത് മെറ്റാന്നിനും പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ലെന്നും ടൈംസ് നൗ വാർത്താ കുറിപ്പിൽ പറഞ്ഞു. ദേശീയ വാർത്താ ചാനലുകളിൽ ഒരെണ്ണം ആദ്യമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
ഫ്ലാഷ് ന്യൂസുകളും അപ്ഡേറ്റുകളും മാത്രം
തെരഞ്ഞെടുപ്പിനെ പൂർണമായും തമസ്കരിക്കുന്ന നീക്കം തങ്ങൾ നടത്തില്ലെന്നാണ് ടൈംസ് നൗ പറയുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അതാത് നാട്ടുകാർക്ക് താൽപ്പര്യമുള്ളതാണെന്ന് ചാനൽ അംഗീകരിക്കുന്നുണ്ട്. എന്നാൽ തങ്ങൾ പതിവായി നടത്തുന്ന പ്രത്യേക തിരഞ്ഞെടുപ്പ് കവറേജ് ഞായറാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ടൈംസ് നൗ പറഞ്ഞു.
കോവിഡിനെ പ്രധാന പരിഗണനയിൽ നിലനിർത്തുകയും കോവിഡുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ, സാർവത്രികമാക്കിയ വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതി, ഹെൽപ്പ് ലൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ, ആരോഗ്യ സംരക്ഷണ, മാനസികാരോഗ്യ വിദഗ്ധരുമായുള്ള ആശയവിനിമയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കാഴ്ചക്കാരെ അറിയിക്കുന്നതിനും, നമ്മുടെ ജനസംഖ്യയുടെ 20 ശതമാനം പേർ പെങ്കടുത്ത ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നതിനും ഫലങ്ങൾ സംബന്ധിച്ച ഫ്ലാഷ് ന്യൂസ് അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തുമെന്നും ചാനൽ പ്രസ്താവന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.