ബംഗളൂരു: ടിപ്പു സുൽത്താൻ ജൻമദിനം ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ സംഘ്പരിവാർ. ടിപ്പു ജയന്തി ആഘോഷിച്ചാൽ തടയുമെന്ന് ആർഎസ്എസ് കർണാടക നേതൃത്വം മുന്നറിയിപ്പ് നൽകി. ആഘോഷത്തിലൂടെ സംസ്ഥാന സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് സംഘ്പരിവാർ ആരോപിക്കുന്നു.
അതിനിടെ കഴിഞ്ഞ വർഷത്തേതുപോലെ ഇപ്രാവശ്യവും നവംബർ 10ന് ടിപ്പു ജൻമദിനാഘോഷവുമായി മുന്നോട്ട് പേകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ വർഷം ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.