ഖാലിയുടെ പൗരത്വം: തൃണമൂൽ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചു​

കൊൽക്കത്ത: ബി.ജെ.പി സ്ഥാനാർഥിക്കായി പ്രചരണം നടത്തിയ റെസ്​ലിങ്​ താരം ഖാലിയുടെ പൗരത്വം സംബന്ധിച്ച്​ തൃണമൂൽ കേ ാൺഗ്രസ്​ തെരഞ്ഞെടുപ്പ് കമീഷന്​ പരാതി നൽകി. ഖാലി യു.എസ്​ പൗരനാണെന്നാണ്​ തൃണമൂൽ കോൺഗ്രസ്​ പരാതിയിൽ ആരോപിക്കുന്നത്​. ബി.ജെ.പി ജാദവ്​പൂർ ലോക്​സഭ സ്ഥാനാർഥി അനുപം ഹസ്രക്ക്​​ വേണ്ടി ഖാലി പ്രചരണത്തിനിറങ്ങിയിരുന്നു.

‘‘ഖാലി യു.എസ്​ പൗരത്വമുള്ളയാളാണ്​.അതിനാൽ ഇന്ത്യൻ വോട്ടർമാരുടെ മനസിനെ സ്വാധീനിക്കാൻ ഒരു വിദേശിയെ അനുവദിക്കരുത്​.’’ഏപ്രിൽ 27ന്​ നൽകിയ പരാതിയിൽ പറയുന്നു.

ജാദവ്​പൂർ തെരുവിലൂടെ ഓപ്പൺ ജീപ്പിലാണ്​ ഖാലി ഹസ്രക്ക്​ വോട്ട്​ ചോദിച്ചുകൊണ്ട്​ പ്രചാരണം നടത്തിയത്​. ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ്​ സ്ഥാനാർഥിയുമായ മിമി ചക്രബോർത്തി​െക്കതിരെയാണ്​ ഹസ്ര മത്സരിക്കുന്നത്​.

Tags:    
News Summary - TMC Approaches EC over khali 's citizenship after wrestler campaigns for bjp -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.