കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാവിന്‍റെ ഏത്തമിടൽ വിഡിയോ വൈറലാകുന്നു. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായി പൊതുപരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഏത്തമിട്ടത്. നേരത്തെ തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത പാലിന്‍റെ ഏത്തമിടൽ.
താൻ ബിജെപി പ്രവർത്തകനായിരുന്നുവെന്നും ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാനായി 2005-ൽ ടിഎംസിയിൽ ചേരുകയായിരുന്നുവെന്നും പരിപാടിയിൽ സംസാരിച്ച സുശാന്ത പാൽ പറഞ്ഞു. "എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്‍റെ പാപങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു," എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാൻ തുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.