ന്യൂഡൽഹി: ഇന്ധനവില വർധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും തൃണമൂൽ കോൺഗ്രസ് എം.പിമാർ പാർലമെന്‍റിന് മുമ്പിൽ പ്രതിഷേധിച്ചു.
ഉള്ളി, ഉരുളക്കിഴങ്ങ് മാലകൾ ധരിച്ചാണ് നേതാക്കൾ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചത്. കേന്ദ്ര സർക്കാർ ഇന്ധന കൊള്ളക്കാരാണെന്ന മുദ്രാവാക്യം വിളിച്ച നേതാക്കൾ വിലക്കയറ്റം കുറക്കണമെന്ന് ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വില വർധനവ് മൂലം സാധാരണക്കാർ ബുദ്ധിമുട്ടുകയാണെന്ന് സുദീപ് ബന്ദ്യോപാധ്യായ എം.പി പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് സമ്മേളനത്തിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 പൈസ വീതമാണ് ബുധനാഴ്ച വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.