അധ്യാപക റിക്രൂട്ട്മെന്റ് അഴിമതി: ടി.എം.സി എം.എൽ.എ മാണിക് ഭട്ടാചാര്യ അറസ്റ്റിൽ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ ചെയർമാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ മണിക് ഭട്ടാചാര്യ അറസ്റ്റിൽ. അധ്യാപക റിക്രൂ​മെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.

പ്രൈമറി അധ്യാപക നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ ഇ.ഡി ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇ.ഡി അന്വേഷണത്തോട് സഹകരിക്കാത്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ബോർഡ് മുൻ ചെയർമാനായിരുന്നു മാണിക് ഭട്ടാചാര്യ. ജൂണിൽ കൊൽക്കത്ത ഹൈകോടതിയാണ് അദ്ദേഹത്തെ സ്ഥാനത്തു നിന്ന് പുറത്താക്കിയത്.

കേസിൽ ഇ.ഡിയെ കൂടാതെ, സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. സി.ബി.ഐ കസ്റ്റഡിയിൽ എടുക്കുന്നതിൽ നിന്ന് സുപ്രീംകോടതി അദ്ദേഹത്തിന് നേരത്തെ സംരക്ഷണം നൽകിയിരുന്നു.

സ്‌കൂൾ സർവീസ് കമ്മീഷൻ അഴിമതിക്കേസിൽ അന്നത്തെ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജിയെയും നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്ററിലാവുന്ന രണ്ടാമത്തെ ടി.എം.സി എം.എൽ.എയാണ് മാണിക് ഭട്ടാചാര്യ.

Tags:    
News Summary - TMC MLA Manik Bhattacharya arrested by ED in teacher recruitment scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.