കൊൽക്കത്ത: തൃണമൂൽ എം.എൽ.എയും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയിയുടെ മക നുമായ സുഭ്രാംശു റോയിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന സുഭ്രാംശുവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ, പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ അനുമതിയോടെ അച്ചടക്കസമിതി തീരുമാനിച്ചതായി തൃണമൂൽ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുഭ്രാംശു റോയി ബി.ജെ.പി പാളയത്തിലേക്കാണെന്നാണ് സൂചന. മമതയുമായുള്ള ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട മുകുൾ റോയിയെ പിന്തുണക്കുന്ന നിലപാടായിരുന്നു പലപ്പോഴും സുഭ്രാംശുവിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.