ചെന്നൈ: കോവിഡ് ചികിത്സക്കുപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംഡെസിവർ നേരിട്ട് സ്വകാര്യ ആശുപത്രികൾക്ക് നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സ്റ്റാലിെൻറ അധ്യക്ഷതയിൽ നടന്നയോഗത്തിലാണ് തീരുമാനം.
നിലവിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് വേണ്ടി റെംഡെസിവർ തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിെൻറ വിതരണകേന്ദ്രത്തിൽ നിന്ന് ബന്ധുക്കൾ വാങ്ങി നൽകുന്ന രീതിയാണുള്ളത്. ഇതുമൂലംസാമൂഹിക അകലമൊന്നും പാലിക്കാതെ നൂറ് കണക്കിനാളുകൾ ഡിസ്പെൻസറികൾക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നു.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലൊരുക്കിയ റെംഡെസിവർ വാങ്ങുന്നതിനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയ വാർത്തയും പുറത്ത് വന്നിരുന്നു. ഇതിന് പുറമെ റെംഡെസിവർ കരിഞ്ചന്തയിൽ വ്യാപകമായി ലഭിക്കാനും തുടങ്ങി.
ഈ സാഹചര്യത്തിലാണ് രോഗികളുടെ ബന്ധുക്കൾ ടി.എൻ.എം.എസ്.സി ഔട്ട് ലെറ്റുകളിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് പകരം സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ചത്.
ഇതിനായി മെയ് 18 മുതൽ ഒരു വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കും. അതിലേക്ക് ഓരോ സ്വകാര്യ ആശുപത്രികൾ അവിടെ ചികിത്സയിലുള്ള രോഗികളുടെ വിവരം ചേർക്കണം. തുടർന്ന് ഓരോ രോഗിക്കും വേണ്ട റെംഡെസിവർ മരുന്ന് സ്വകാര്യ ആശുപത്രികൾക്ക് ടി.എൻ.എം.എസ്.സി നേരിട്ട് നൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.