ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മോദിസർക്കാറും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ അട്ടിമ റിശ്രമങ്ങൾെക്കതിരെ ബാനർ ഉയർത്തി പ്രതിഷേധിച്ചതിന് ലോക്സഭയിൽനിന്ന് ഒരു ദിവ സത്തേക്ക് പുറത്താക്കിയ നടപടിക്കെതിരെ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന ്നിൽ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരുടെ ധർണ. പിന്തുണയുമായി പ്രവർത്തക സമിതി അംഗം എ. കെ. ആൻറണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്ലിംലീഗ് എം.പി പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരുമെത്തി.
മൂന്നാം വട്ടവും ലോക്സഭ സമ്മേളിച്ച് നടപടികൾ മുന്നോട്ടുനീക്കാനാവാതെ പിരിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ഇരുവരുടെയും ധർണ. മഹാരാഷ്ട്രയിലെ അട്ടിമറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങൾക്കു മുമ്പിൽ നാണംകെടുമെന്ന് ധർണയെ അഭിസംബോധന ചെയ്ത എ.കെ. ആൻറണി പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്പീക്കറുടെ നടപടിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റം നേരിടേണ്ടി വന്ന രമ്യ ഹരിദാസ്, ജ്യോതിമണി എന്നിവരും വാർത്തസമ്മേളനത്തിൽ ഉണ്ടായിരുന്നു.
താക്കീതുമായി സ്പീക്കർ
ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയത്തിൽ ലോക്സഭയിൽ ഉണ്ടായ സംഭവങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ ഓം ബിർല. നടുത്തളത്തിലിറങ്ങി കറുത്ത ബാനർ ഉയർത്തിയ കോൺഗ്രസ് എം.പിമാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് സംഭവത്തിനുശേഷം ചെന്നുകണ്ട പ്രതിപക്ഷ എം.പിമാരിൽ ചിലർക്ക് സ്പീക്കർ നൽകിയത്. ഇത്തരത്തിലുള്ള പെരുമാറ്റം വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, മാപ്പു പറയാൻ രണ്ട് എം.പിമാരും തയാറല്ല.
സ്പീക്കർ പുറത്താക്കിയ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇരുവർക്കും സഭയിൽ പ്രവേശനം നിഷേധിച്ചതിനു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും നടുത്തള പ്രതിഷേധം തുടർന്നു. സി.പി.എമ്മിലെ എ.എം. ആരിഫ് അടക്കമുള്ള മറ്റു പാർട്ടി എം.പിമാരും നടുത്തളത്തിൽ എത്തി. വനിത എം.പിമാരെ മാർഷൽമാർ കൈയേറ്റം ചെയ്തുവെന്ന ആരോപണവും ഭരണപക്ഷം നിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.