ജലദൗർലഭ്യം പരിഹരിക്കാൻ മധ്യപ്രദേ​ശിൽ സ്​ത്രീകൾ മുന്നിട്ടിറങ്ങി; കുന്നിൻമുകളിലെ വെള്ളം ഗ്രാമത്തിലെത്തി

ഛത്തർപൂർ: ഗ്രാമത്തിൽ ജല ലഭ്യത കുറഞ്ഞതോടെ പരാതി പറഞ്ഞ്​ മാറി നിൽക്കുകയല്ല, മറിച്ച്​ പ്രശ്​നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയാണ്​ മധ്യപ്രദേശിലെ അൻഗ്രോത്ത ഗ്രാമത്തിലെ സ്ത്രീകൾ ചെയ്​തത്​. 250ഓളം വര​ുന്ന സ്​ത്രീകളാണ്​ കുടി​െവള്ള പ്രശ്​നത്തിന്​ പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയത്​.

സമീപത്തെ കുന്നിൻ മുകളിൽ നിന്ന്​ ഗ്രാമത്തിലെ കുളത്തിലേക്ക്​ വെള്ളച്ചാൽ നിർമിച്ചാണ്​ ജലമെത്തിച്ചത്​. 18 മാസത്തോളമുള്ള കഠിനാധ്വാനത്തിനൊടുവിലാണ്​ സ്ത്രീകൾ ലക്ഷ്യം കൈവരിച്ചത്​.

''ഞങ്ങൾ 18 മാസത്തോളം അധ്വാനിച്ചാണ്​ ഗ്രാമത്തിലേക്ക്​ ചാൽ നിർമിച്ചത്​. കാട്ടിലേക്ക്​ ഒഴുകിപോവുകയായിരുന്ന ജലം ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട്​ ​ഗ്രാമത്തിലെ സ്​ത്രീകൾ ചേർന്ന്​ ഒരു സംഘത്തിന്​ രൂപം നൽകി. മല മുകളിൽ നിന്ന്​ അര​ കിലോമീറ്റർ ദൂരം ചാൽ നിർമിച്ച്​ ഗ്രാമത്തിലെ കുളത്തിലേക്ക്​ ജലമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. '' -ഗ്രാമീണയായ ബബിത രജ്​പുത്​ പറഞ്ഞു.

ജല ദൗർലഭ്യം മൂലം തങ്ങൾക്ക്​ കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അതിനാൽ തങ്ങൾ​ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു​െവന്നും നാട്ടുകാരിയായ വിവിദ്​ ഭായ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.