ന്യൂഡൽഹി: രാജ്യത്ത് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ആറുശതമാനം കുറഞ്ഞതായി സർവേ. 2009-10ൽ 34.6 ശതമാനം ആളുകൾ ഇന്ത്യയിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചിരുന്നതായാണ് കണക്കുകൾ. ഇത് 2016-17ൽ 28.4 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ആറുവർഷത്തിനുള്ളിൽ 81 ലക്ഷം പേരാണ് പുകയുള്ളതും പുകരഹിതവുമായ ലഹരിയോട് വിടപറഞ്ഞത്. േഗ്ലാബൽ അഡൽട്ട്സ് ടുബാക്കൊ സർവേയാണ് (ഗാട്ട്സ്) പുതിയ കണക്കുകൾ പുറത്തുവിട്ടത്.
2016 ആഗസ്റ്റ് മുതൽ 2017 ഫെബ്രുവരി വരെ നടന്ന സർവേയിൽ സ്ത്രീകളും പുരുഷന്മാരുമടക്കം 74,037 പേരിൽനിന്നാണ് വിവരം ശേഖരിച്ചത്. ഉപേക്ഷിച്ചവരിൽ കൂടുതൽ 18 മുതൽ 24 വരെ പ്രായമുള്ളവരാണ്. കൗമാരക്കാരിൽ 10 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന 55 ശതമാനം ആളുകൾ ഉപേക്ഷിക്കണമെന്ന് ചിന്തിക്കുന്നവരും അതിനുവേണ്ടി പരിശ്രമിക്കുന്നവരുമാണ്. പുകയില ഉപയോഗത്തിനെതിരെ സർക്കാറുകളും ആരോഗ്യപ്രവർത്തകരും നടത്തുന്ന പരിശ്രമമാണ് കുറച്ചുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. സർവേ നടത്തിയ 74,037 പേരിൽ 49 ശതമാനം പുകവലിക്കാരും 32 ശതമാനം പുകയില ഉപഭോക്താക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.