ന്യൂഡൽഹി: ഇന്ത്യയെ സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ കഴിഞ്ഞ 73 വർഷത്തിനിടെ അതിർത്തിയിൽ ജീവൻ ത്യജിച്ചവരെ സ്മരിക്കാനുള്ള ദിനമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നമ്മുടെ 20 ജവാൻമാർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. എണ്ണമറ്റ ജവാൻമാർ ഇക്കാലയളവിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ കോവിഡ് വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഞാൻ ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി എല്ലായിടത്തും ജനസംഖ്യ വർധിച്ചപ്പോൾ ജനംസഖ്യ 25 ശതമാനത്തോളം കുറഞ്ഞ നഗരം ഒരുപക്ഷെ ഡൽഹിയി മാത്രമായിരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
ഭാരത് മാതാ കി ജയ്, ഇൻക്വിലാബ് സിന്ദാബാദ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.