ചെന്നൈ: തമിഴ്നാട്ടിൽ ജലദൗർലഭ്യം രൂക്ഷം. കുടിവെള്ളം കിട്ടാതായതോടെ സംസ്ഥാനമൊട ്ടുക്കും ജനങ്ങൾ കാലിക്കുടങ്ങളുമായി തെരുവുകളിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ജല ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ നടപടികൾ ഫലപ്രദമായില്ലെങ്കിൽ മിക്കയിടങ്ങ ളിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
മൂന്നു വർഷം തുടർച്ചയായി കാലവർഷം മാറിനിൽക്കുകയാണ്. പുഴകളും കുളങ്ങളും ഉൾപ്പെടെ മുഴുവൻ ജലാശയങ്ങളും വറ്റിവരണ്ടു. ഉൾഗ്രാമങ്ങളിൽ മൈലുകൾ നടന്നാണ് ജനം കുടിവെള്ളം ശേഖരിക്കുന്നത്. ഇത് മുൻകൂട്ടികണ്ട് സംസ്ഥാന സർക്കാർ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പൊതുടാപ്പുകളിലും ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും ജനങ്ങൾ തിരക്കുകൂട്ടുന്നതുമൂലം സംഘർഷം പതിവുകാഴ്ചയാണ്. സാമ്പത്തിക സ്വാധീനമുള്ളവർ സ്വകാര്യ ഏജൻസികളുടെ ടാങ്കർ ലോറി വെള്ളമാണ് വാങ്ങുന്നത്. 4000 ലിറ്റർ വെള്ളത്തിന് 2500-3000 രൂപ നൽകണം. ചെന്നൈയിൽ മെട്രോ വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലാണ് ജലവിതരണം നടക്കുന്നത്. അതും ഒന്നോ രണ്ടോ മണിക്കൂർ മാത്രം.
പ്രേത്യക സാഹചര്യത്തിൽ ചെന്നൈയിലെ കുടുംബങ്ങൾ നഗരം വിെട്ടാഴിയുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് ഇവർ കുടിയേറുന്നത്. കുറച്ചു ദിവസങ്ങളായി വേനൽ കത്തിക്കയറുകയാണ്. ജലക്ഷാമം നേരിടുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് തമിഴ്നാട് തദ്ദേശമന്ത്രി എസ്.പി. വേലുമണി അറിയിച്ചു. പ്രതിസന്ധി തരണംചെയ്യുന്നതിന് 233.72 കോടി രൂപ പ്രത്യേകമായി അനുവദിച്ചു.
കൂടുതലായി 900 ലോറികളിറക്കി 9100 ട്രിപ്പുകളിലായി ജനവാസ മേഖലകളിൽ ജലവിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാവേരി വാട്ടർ അതോറിറ്റി തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിെച്ചങ്കിലും കർണാടക പാലിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.