ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ജെ.ഡി.യു ഉപാധ്യക്ഷനായി നിയമിക്കാൻ തന്നോട് നിർദേ ശിച്ചത് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രശാന്ത് പാർട്ടിയിലെ പുതുമ ുഖമല്ല. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ജെ.ഡി.യുവിനൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പ്രശാന്ത് കിഷോറിന് പാര്‍ട്ടി പദവി നല്‍കാനുള്ള തീരുമാനം തേൻറത് മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നുവെന്നും നിതീഷ് കുമാർ വെളിപ്പെടുത്തി. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ മേഖലയിലുമുള്ള യുവജനങ്ങളെ ജെ.ഡി.യുവിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് പ്രശാന്തിന് നൽകിയിരിക്കുന്നത്. രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നല്ലാത്തവരെയും പാർട്ടികളുമായി ബന്ധമില്ലാത്തവരെയും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിയും. പ്രശാന്തിനെ പിൻഗാമിയാകുമോയെന്ന ചോദ്യത്തിന് ഇത് രാജഭരണമല്ല എന്നാണ് തെൻറ മറുപടിയെന്നും നിതീഷ് പറഞ്ഞു.
2018 സെപ്തംബറിലാണ് പ്രശാന്ത് കിഷോർ ജെ. ഡി.യുവിൽ ചേർന്നത്. രണ്ടാഴ്ചക്കകം അദ്ദേഹത്തെ പാർട്ടി ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.