പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് കവിളിൽ തുളഞ്ഞുകയറി: യുവതിക്ക് ശസ്ത്രക്രിയ

ചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് കവിളിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് 34കാരിയെ ശാസ്ത്രക്രിയക്ക് വിധേയയാക്കി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. പല്ല് തേക്കുന്നതിനിടെ സ്ത്രീ താഴെ വീഴുകയും ബ്രഷ് കവിളിൽ തുളഞ്ഞുകയറുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ മുഖം ശക്തമായി തറയിലിടിച്ചു. ഇതോടെ ബ്രഷ് തുളഞ്ഞുകയറുകയും കവിളിൽ കുടുങ്ങുകയുമായിരുന്നു. കാഞ്ചീപുരം സ്വദേശി രേവതിക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരത്തെ ഗവർൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പല്ലിന്റെ അറക്കുള്ളിൽ ബ്രഷ് കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

വലതു കവിളിലൂടെ ബ്രഷ് രണ്ട് കഷണങ്ങളാക്കിയാണ് നീക്കം ചെയ്തത്. രേവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുറച്ച് ദിവസം നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Toothbrush Pierced Through Cheek: Woman Underwent Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.