ന്യൂഡൽഹി: ഗുജറാത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്ത ാനുള്ള നീക്കത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച്ചു. സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹരജി നൽകിയത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് ഗുജറാത്തിൽ രണ്ട് സീറ്റ് ഒഴിവ് വന്നത്. ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്നിൽ കോണ്‍ഗ്രസിന് ജയിക്കാനാവും. തെരഞ്ഞെടുപ്പ് കമീഷനോടും രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ രാജ്യസഭയിൽനിന്ന് വിരമിച്ച തീയതി മാറ്റി രേഖപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. രണ്ടു സീറ്റും ബി.ജെ.പിക്കുതന്നെ കിട്ടത്തക്ക വിധം കരുനീക്കം നടത്തുകയാണ് ബി.ജെ.പി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിയും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.