എൻ.ഡി.എ ഇതര സഖ്യ നീക്കം; ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: 23ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ എൻ.ഡി.എ ഇതര സഖ്യകക്ഷി നീക്കം സജീവമാക്കി പ്രതിപക്ഷ പാർട ്ടികൾ. ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ പാർട്ടികൾ ന്യൂഡൽഹി‍യിൽ യോഗം ചേർന്നത്. വിവിപാറ്റ ുകളുമായി വോട്ടിങ് യന്ത്രങ്ങൾ ചേർത്തുനോക്കുന്നതിന് കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ കാണാനും യോഗത്തിൽ ധാരണയായി.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട്, അഭിഷേക് മനു സിങ്വി എന്നിവരും ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു, ബി.എസ്.പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ നേതാവ് ഡറിക് ഒബ്രയിൻ, ഡി.എം.കെയിൽ നിന്ന് കനിമൊഴി, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, എൻ.സി.പി നേതാവ് മനോജ് മേമൻ എന്നിവരാണ് യോഗം ചേർന്നത്. അതേസമയം, കർണാടകയിലെ ജനതാദള്‍ എസ് നേതാക്കളാരും യോഗത്തിനെത്തിയില്ല.

Tags:    
News Summary - Top leaders of opposition parties meet to discuss odds of non-NDA alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.