രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 15.31 ലക്ഷമായി ഉയർന്നു. ​ നിലവിൽ 5,09,447 പേരാണ്​ ചികിത്സയിലുള്ളത്​. 9,88,030 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേർ കോവിഡ്​ ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചു മരിച്ചവരുടെ എണ്ണം 34,193 ആയി.

കോവിഡ്​ ഗുരുതരമായി ബാധിച്ച മഹാരാഷ്​ട്രയിൽ 1,47,896 പേരാണ്​ ചികിത്സയിലുള്ളത്​. 13,883 പേർ മരിച്ചു. തമിഴ്​നാട്ടിൽ 3,571 പേർ മരണത്തിന്​ കീഴടങ്ങി. 54,896 പേർ ചികിത്സയിലുണ്ട്​.

രാജ്യ തലസ്ഥാനത്ത്​ 10,994 പേരാണ്​ ചികിത്സയിലുള്ളത്​. 3,853 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചൊവ്വാഴ്​ച വരെ രാജ്യത്ത്​ 1,77,43,740 സാമ്പിളുകളാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. ചൊവ്വാഴ​്​ച മാത്രം 4,08,855 സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച് ​​(ഐ.സി.എം.ആർ) അറിയിച്ചു.
 

Tags:    
News Summary - Total number of COVID19 cases in India is now 15.31 lakh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.