നല്ല ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവുമെന്ന് അറിയിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. രാഹുൽ ഗാന്ധി തന്നെ ഭാരത് ജോഡോ യാത്രക്ക് ക്ഷണിച്ചുവെന്ന് മെഹ്ബൂബ ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത മാസമാണ് ഭാരത്​ ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

ഭാരത് ജോഡോ യാത്രക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. രാഹുൽ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാഷിസ്റ്റുകളെ എതിർക്കുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തമാണ്. മെച്ചപ്പെട്ട ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്. തമിഴ്നാട്ടിലാണ് ഭാരത് ജോഡോ യാത്രക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചത്.

Tags:    
News Summary - Towards better India: Mehbooba Mufti accepts Bharat Jodo Yatra invite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.