വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

മുംബൈ: വ്യാപാര മുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ട കർപ്പൂര നിർമ്മാണങ്ങൾ വാങ്ങുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിന് പതഞ്ജലി ആയുർവേദിക്ക് 50 ലക്ഷം രൂപ പിഴ അടയ്ക്കാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആർ.ഐ ചഗ്ലയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

2023 ഓഗസ്റ്റിൽ പുറപ്പെടിവിച്ച നിരോധന ഉത്തരവിന് ശേഷം കർപ്പൂര ഉൽപ്പനങ്ങൾ വിതരണം ചെയ്യുന്നതായി പതഞ്ജലി ജൂണിൽ സമ്മതിച്ചതായി കോടതി നിരീക്ഷിച്ചു. പതഞ്ജലിയുടെ നിരോധന ഉത്തരവിൻ്റെ തുടർച്ചയായ ലംഘനം കോടതിക്ക് സഹിക്കാനാവില്ലെന്നും ജസ്റ്റിസ് ചഗ്ല ഉത്തരവിൽ പറഞ്ഞു.

തങ്ങളുടെ കർപ്പൂര ഉൽപന്നങ്ങളുടെ പകർപ്പവകാശ ലംഘനം ആരോപിച്ച് പതഞ്ജലി ആയുർവേദത്തിനെതിരെ മംഗളം ഓർഗാനിക്‌സ് നൽകിയ കേസിലായിരുന്നു ഉത്തരവ്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 19ലേക്ക് മാറ്റി.

Tags:    
News Summary - Trade mark violation case: Bombay High Court fined Patanjali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.