ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ തൊഴിൽവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ ആരംഭിക്കും.
സമരത്തിെൻറ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അവശ്യസേവന മേഖലയിലൊഴികെ തൊഴിലാളികളും കര്‍ഷകരും പണിമുടക്കിൽ പങ്കെടുക്കുമെന്നും ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ് തുടങ്ങി പത്ത് സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.
പണിമുടക്ക് സംസ്ഥാനത്ത് പൂർണമാകും. യു.ജി.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് തടസ്സമുണ്ടാവില്ല. ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മോട്ടോർ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കും.
കടകമ്പോളങ്ങൾ അടഞ്ഞ് മോട്ടോർ വാഹന ഗതാഗതം പൂർണമായി സ്തംഭിക്കും. സ്വകാര്യ വാഹനങ്ങൾ പണിമുടക്കിനോട് സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചിട്ടുണ്ട്. ആശുപത്രികൾ, പത്ര-മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷെൻറ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.