കൊൽക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് പശ്ചിമ ബംഗാളിൽ ട്രാൻസ് ജൻഡറിനെ ജനക്കൂ ട്ടം അടിച്ചു കൊന്നു. ജൽപൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ് സംഭവം. പ്രദേശവാസികൾ ട്രാൻസ് ജൻഡറെ പിന്തുടരുകയും തു ടർന്ന് മർദിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കല്ലു കൊണ്ട് തലയിൽ ഇടിക്കുകയും ദേഹത്ത് പല തവണ ചവിട്ടുകയും ചെയ്തു. മർദനമേറ്റ് ചോരയിൽ കുളിച്ചിട്ടും അവരെ ആരും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചില്ല. മർദനത്തിൻെറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ട്രാൻസ് ജൻഡറിനെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദേബാശിഷ് ചക്രബർത്തി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.