ബംഗളൂരു: ഫേസ്ബുക്കിലൂടെ പുരുഷനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രണയം നടിച്ച് യുവതിയെ വഞ്ചിച്ച ട്രാൻസ്ജെൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ വിറ്റ്ലയിലാണ് സംഭവം.
സിവിൽ എൻജിനീയറാണെന്ന് പറഞ്ഞാണ് ട്രാൻസ്ജെൻഡർ യുവതിയെ പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായി. നാലുവർഷമായി ഇരുവരും ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ബന്ധം തുടർന്നു. അടുത്തിടെയാണ് ബന്ധം യുവതിയുടെ മാതാവിന്‍റെ ശ്രദ്ധയിൽപെടുന്നത്. കാമുകന്‍റെ ഫോട്ടോയെന്ന് പറഞ്ഞ് യുവതി ബന്ധുക്കൾക്ക് ഫോട്ടോയും കൈമാറി.
പിന്നാലെ ബന്ധുവും അഭിഭാഷകയുമായ ശൈലജ രാജേഷ് ആളെ കണ്ടെത്തുന്നതിന് വിറ്റ്ല പൊലീസിന്‍റെ സഹായം തേടി. ഫോൺ ട്രാക്ക് ചെയ്ത് ഉഡുപ്പി ജില്ലയിൽനിന്ന് ആളെ കണ്ടെത്തുകയും ചെയ്തു. അപ്പോഴാണ് കാമുകൻ ട്രാൻസ്ജെൻഡറാണെന്ന വിവരം അറിയുന്നത്. യുവതിയുടെ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് ട്രാൻസ്ജെൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.