ചെന്നൈ: മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്സര റെഡ്ഡി രാജിവച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തമിഴ് നേതാക്കൾക്കേ തമിഴ്നാടിന്റെ വികാരം മനസ്സിലാക്കാൻ കഴിയൂ. രാഹുലിന്റെ പ്രകടനം മോശമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയതായി അപ്സര ട്വിറ്ററിലൂടെ അറിയിച്ചു. കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറിയായിരുന്നു തമിഴ്നാട് സ്വദേശിയായ അപ്സര. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റേത് മോശം പ്രകടനമാണെന്നും അപ്സര കുറ്റപ്പെടുത്തി.
I feel Rahul Gandhi's performance & Sonia Gandhi's control over the party have destroyed very root of the party here. Edappadi K. Palaniswami & O. Panneerselvam have been giving fantastic government in the state for every section of society: Apsara Reddy https://t.co/RL6aJxtt6W
— ANI (@ANI) November 20, 2020
നടി ഖുശ്ബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഖുശ്ബുവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ദേശീയ നേതാവാണ് അപ്സര റെഡ്ഡി.
കോൺഗ്രസ് വിട്ട അപ്സര വെള്ളിയാഴ്ച എ.ഐ.എ.ഡി.എം.കെയിൽ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ബിജെപിയുടെ സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അവര്‍ എ.ഐ.എ.ഡി.എം.കെയില്‍ തിരിച്ചെത്തുന്നത്. തമിഴ്നാട്ടിൽ എൻ.ഡി.എയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്സര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.