മുംബൈ: സൊഹ്റാബുദ്ദീൻ, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വിചാരണ ബുധനാഴ്ച പ്രത്യേക സി.ബി.െഎ കോടതിയിൽ ആരംഭിക്കും.
സൊഹ്റാബുദ്ദീെൻറ സഹോദരൻ ഉൾപ്പെടെ ഇരുപതോളം സാക്ഷികൾക്ക് കോടതി സമൻസ് അയച്ചു.
ബി.ജെ.പി ദേശീയഅധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, ഗുജറാത്ത് മുൻ ഡി.ജി.പി പി.സി. പാണ്ഡെ എന്നിവരടക്കം 15 േപരെ കേസിൽ നിന്ന് ഒഴിവാക്കിയ കോടതി നേരേത്ത 22 പേർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.