ഭൂമിതർക്കം: മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീ കൊളുത്തി

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഭൂമിതർക്കത്തെ ചൊല്ലി ആദിവാസി സ്ത്രീയെ മൂന്ന് പേർ ചേർന്ന് തീ ​കൊളുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശ് തലസ്ഥാനം ഭോപ്പാലിൽ നിന്ന് 200 കി​ലോമീറ്റർ മാറി ധനോരിയ ഗ്രാമത്തിൽ മന:സാക്ഷിയെ ​ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. 

തീവ്രമായി പൊള്ളലേറ്റ രാംപ്യാരി ബായി എന്ന 45 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണവരെന്ന് പൊലീസ് സബ് ഡിവിഷണൽ ഓഫിസർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകശ്രമത്തിനും പട്ടികജാതി-വർഗ അതി​ക്രമം തടയൽ നിയമപ്രകാരവും വകുപ്പുകൾ ചുമത്തി പ്രതാപ് ധാകദ്, ശ്യാം ധാകദ്, ഹനുമത് ധാകത്, അവന്തി ബായി, സുദാമ ബായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

​തീ കൊളുത്തിയപ്പോൾ വേദനയാൽ അലമുറയിടുന്ന സ്ത്രീയുടെ പ്രതികൾ പകർത്തിയ നടുക്കുന്ന വിഡി​യോ ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - Tribal woman set on fire, incident filmed on cam as she screams for help in Guna; video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.